
കോഴിക്കോട്: ഈങ്ങാപ്പുഴ കൊലപാതകം പ്രതി യാസിർ പിടിയിൽ. മെഡിക്കൽ കോളേജ് പാർക്കിംഗിൽവച്ചാണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിനു ശേഷം പ്രതി സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ്പിടിയിലായത്. ലഹരിക്ക് അടിമയായ യാസിർ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെവെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു.
വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായിപരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




