വിദ്യാര്‍ത്ഥികളുടെ വൈറല്‍ ഡാന്‍സ് വീഡിയോ പങ്ക് വെച്ച് വിദ്യാഭ്യാസമന്ത്രി

സമൂഹമാധ്യമങ്ങളില്‍ വളരെ ഹിറ്റായ പാട്ടിനൊത്ത് ചുവടുവവെക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ് എച്ച്എസ്എസ് മുള്ളെന്‍കൊല്ലിയിലെ ഒമ്പതാം ക്ലാസുകാരി ടിയാന തോമസും പത്താം ക്ലാസുകാരന്‍ ആല്‍ബിന്‍ ബില്‍ജിയും ചവടുവെക്കുന്ന വീഡിയോയാണ് മന്ത്രി പങ്ക് വെച്ചിരിക്കുന്നത്.

‘ഫാലിമി’എന്ന ചിത്രത്തിലെ കളിയൂഞ്ഞാലിലെ.. എന്ന തുടങ്ങുന്ന ഹിറ്റ് ഗാനത്തിനൊപ്പമാണ് വിദ്യാര്‍ത്ഥികളുടെ ചടുലമായ ചുവടുവെപ്പ്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ചേര്‍ന്ന് റാസ്പുടിന്റെ താളത്തിലൊരുക്കിയ നൃത്തച്ചുവടുകള്‍ ദേശീയതലത്തില്‍ വരെ വൈറലായതാണ്.

ഇതാ നമ്മുടെ സ്‌കൂളില്‍ നിന്ന് ഒരു വൈറല്‍ വീഡിയോ ടേക്ക് ഓഫ് ചെയ്യുകയാണ്.

വയനാട് സെന്റ് മേരീസ് എച്ച് എസ് എസ് മുള്ളെന്‍കൊല്ലിയിലെ ഒമ്പതാം ക്ലാസ്സുകാരി ടിയാ തോമസും പത്താം ക്ളാസുകാരന്‍ ആല്‍ബിന്‍ ബില്‍ജിയും.

എന്നാല്‍ തുടങ്ങുവല്ലേ…

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top