എടപ്പാളില്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍

എടപ്പാള്‍:  മൂന്ന് ദിവസം മുമ്പ് ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയില്‍. എടപ്പാളിലും പരിസര പ്രദേശങ്ങളിലുമായി നാലോളം യുവതികളുടെ മാല പൊട്ടിക്കാന്‍ ശ്രമം നടന്നിരുന്നത്.

ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന തട്ടാന്‍പടി സ്വദേശി വസന്തകുമാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട വളാഞ്ചേരി പൂക്കാട്ടിരി മൂച്ചിക്കല്‍ സ്വദേശി ആലുങ്ങല്‍ ഷംസു എന്ന മോനു(19)നെയാണ് പൊന്നാനി സിഐ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളാവട്ടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തുകയും പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top