കൂടത്തായി കൊലപാതക പരമ്പര ; ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ സഹായിച്ചത്  മുസ്ലീംലീഗ്, സിപിഎം പ്രാദേശിക നേതാക്കള്‍?

താമരശ്ശേരി:  കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക് വേണ്ടി വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ പ്രദേശിക രാഷ്ട്രീയനേതാക്കള്‍ സഹായച്ചെന്ന് സൂചന. രണ്ട് മുസ്ലീംലീഗ്, സിപിഎം നേതാക്കളെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരിക്കുന്നതെന്ന് സൂചന.

കൂടത്തായി മേഖലയിലെ പ്രാദേശിക ലീഗ് നേതാവുമായി ജോളി പരക്കെ പണമിടപാടുകള്‍ നടത്തിയതായും സൂചനയുണ്ട്. ഇയാള്‍ ജോളിയുടെ വീട്ടില്‍ ഇടക്കിടക്ക് വരുന്നത് ബന്ധുക്കള്‍ക്കിടിയില്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ജോളിക്കുവേണ്ടി വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ടത് സിപിഎമ്മിന്റെ പ്രദേശിക നേതാവാണെന്ന് കണ്ടെത്തിയിട്ടുണ്ട് ്. ഇയാളുടെ ഒരു ചെക്ക് ജോളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. മറ്റൊരു സാക്ഷിയായി ഒപ്പിട്ടത് എന്‍ഐടിയിലെ സെക്യൂരിറ്റി ജീവനക്കാരനാണെന്നാണ് സൂചന. ഇരുനേതാക്കളുമായും ജോളി പണമിടപാട് നടത്തിയിരുന്നു.
വ്യാജ ഒസ്യത്ത് അംഗീകരിക്കാന്‍ വില്ലേജ് ഓഫീസറെ നിര്‍ബന്ധിച്ച ഡപ്യൂട്ടി തഹസില്‍ദാരെയും ഇന്ന് ചോദ്യം ചെയ്‌തേക്കും.

എന്നാല്‍ ഇവര്‍ക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് നിഗമനം. പ്രദേശിക നേതാക്കളുമായി ജോളിക്കുണ്ടായിരുന്ന ബന്ധം ഉപയോഗിച്ച് ജോളി വ്യാജ ഒസ്യത്ത് നിര്‍മ്മാക്കാന്‍ ഇവരുടെ സ്വാധീനം ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. ജോളി് പല ഉദ്യോഗസ്ഥന്‍മാരുമായും നല്ല ബന്ധമുണ്ടായിരുന്നതായും ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് ഷാജുവിനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ ജോളി സിലിയേയും, മകളെയും കൊലനടത്തിയ വിവരം ഷാജുവിനോട് പറഞ്ഞിരുന്നു എന്ന് മൊഴിനല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top