മദ്യപാനസംഘത്തില്‍ സ്ത്രീകളും
എടപ്പാള്‍:
വെള്ളിയാഴ്ച രാത്രി മൂറി വാടകയ്ക്ക് നല്‍കാത്തതിന് മര്‍ദ്ദനമേറ്റ എടപ്പാള്‍ ഐവ ടൂറിസ്റ്റ്‌ഹോം ഉടമ മൊയ്തീന്‍ (58) മരിക്കാനിടയായ സംഭവത്തില്‍
സ്ഥാപനത്തിന്റെ പാര്‍ടണറടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
എന്നാല്‍ ഇവര്‍ പ്രതികളാണെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യനിലായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും മലപ്പുറം എസ്പി എച്ച്ച മഞ്ജുനാഥ് പറഞ്ഞു.
സംഭവത്തെപറ്റി പോലീസ് പറയുന്നതിങ്ങനെ സ്ത്രീകളടക്കമുള്ള ഒരു സംഘം വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ ഐവ ടവറിലെത്തി മദ്യപിക്കുന്നതിനായി മുറിയാവിശ്യപ്പെട്ടു. ഈ സംഘത്തെ കുറിച്ച് മുന്‍പെ അറിയാമായിരുന്ന മൊയ്തീന്‍ ഇത്തരം ആവിശ്യങ്ങള്‍ക്ക് മുറി നല്‍കാനാവില്ലെന്ന് പറഞ്ഞു.. തുടര്‍ന്ന് ഇവര്‍ തമ്മി്ല്‍ കടുത്ത വാക്കേറ്റമുണ്ടായി. എന്നാല്‍ മൊയ്തീന്‍ മുറി നല്‍കാന്‍ തയ്യാറായില്ല.
പിന്നീട് പട്ടാമ്പി റോഡില്‍ തന്നെയുള്ള മറ്റൊരു ടൂറിസ്റ്റ് ഹോമില്‍ ഇവര്‍ മുറിയെടുത്തു. രാത്രി പത്തു മണിക്ക് ശേഷം ഇവരിലൊരാളോ ഇവരുടെ നിര്‍ദ്ദേശം പ്രകാരം മറ്റാരോ ഐവ ടവറിലെത്തുകയും മൊയ്തീനോട് മുറിയാവിശ്യപ്പെട്ട് തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ മൊയ്തീനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ മര്‍ദ്ദനമാണ് മൊയ്തീന്റെ മരണത്തില്‍ കലാശിച്ചത്.
മരിക്കന്നതിന് മുന്‍പായി തന്നെ മര്‍ദ്ദിച്ച ആളിനെ കുറിച്ച് മൊയ്തീന്‍ ബന്ധുവിനോട് പറഞ്ഞിട്ടുണ്ട് ഈ മൊഴിയനുസരിച്ചാണ് പ്രതിക്കായ.ുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.




