ദില്ലി: ലഡാക്കില്‍ ഭൂചലനം. ഇന്ന് രാവിലെ 8.25 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലഡാക്കില്‍ അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 35.44 അക്ഷാംശത്തിലും 77.36 രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് എന്‍സിഎസ് സ്ഥിരീകരിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




