ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം

ദില്ലി: ഡല്‍ഹിയിലും ഹരിയാനയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തിയ ചലനം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3.37 മണിയോടെയായിരുന്നു.

ഹരിയാനയിലെ സോനാപ്പേട്ടിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും നേരിയ ചലനം രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.