ദില്ലിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം

ദില്ലിയിലും പരിസരപ്രദേശങ്ങളിലും  ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.  ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഭൂചലനം.

ദില്ലിക്ക് പുറമെ ഉത്തർപ്രദേശ്, ജമ്മു കശ്മീർ, ചണ്ഡിഗഢിലും പ്രകമ്പനം അനുഭവപ്പെട്ടു. അഫ്ഘാനിസ്ഥാനാ ണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.
തുർക്മെനിസ്ഥാൻ, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഭൂചലമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായ രണ്ട് തവണയാണ് ഭൂചലനമുണ്ടായത്.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top