ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തവര്‍ക്ക് വാര്‍ഡിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ സി.ഡി.എസ് മെമ്പര്‍ ശാന്തി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഇ-മുറ്റം. ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇ-മുറ്റം ജില്ലാ ജോയിന്റ് കണ്‍വീനവര്‍ യാസിര്‍ അറഫാത്ത്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ബാലാജി എന്നിവര്‍ സംസാരിച്ചു. ഇ മുറ്റം വാര്‍ഡ് കണ്‍വീനര്‍ എം.എം രമേശന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ചന്ദ്രമതി ടീച്ചര്‍ നന്ദിയും പറഞ്ഞു.




