HIGHLIGHTS : E. Santhosh Kumar receives the 49th Vayalar Award
തിരുവനന്തപുരം:49 ാമത് വയലാര്‍ പുരസ്‌ക്കാരം ഇ സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടം ശ്രീധരനാണ് തിരുവനന്തുപുരത്ത് നടന്ന ചടങ്ങില്‍ പുരസ്‌ക്കാര പ്രഖ്യാപനം നത്തിയത്.
മനുഷ്യബന്ധങ്ങളിലെ സങ്കീര്‍തകളും അഭയാര്‍ഥി പ്രവാഹങ്ങളുടെ പശ്ചാത്തലവുമാണ് നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
2006 ല്‍ ചാവുകളി എന്ന ചെറുകഥാ സമാഹാരത്തിനും 2012 ല്‍ അന്ധകാരനഴി എന്ന നോവലിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ ഇ സന്തോഷ് കുമാറിന് ലഭിച്ചിരുന്നു.
വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5.30 ന് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് പുരസ്‌ക്കാര സമര്‍പ്പണം നടക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


