രാമനാട്ടുകരയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ്ബസ്സിന്റെ പിറകില്‍ കാറിടിച്ചു;മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്

കോഴിക്കോട്:രാമനാട്ടുകരയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ്ബസ്സിന്റെ പിറകില്‍ കാറിടിച്ച് അപകടം.അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ദേശീയപാതയില്‍ അപകടം.

ഉംറ കഴിഞ്ഞ് കരിപ്പൂരില്‍ എത്തിയ ആളെ കോഴിക്കോട് കാക്കൂര് നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍
വിളിക്കാന്‍ പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. കാര്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.

പരിക്കേറ്റ മൂന്ന് പേരെ ഫറോക്കിലെ
സ്വകാര്യാആശുപത്രിയിലും അഞ്ച് പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ രണ്ടു പേരുടെനില അതീവഗുരുതരമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top