യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആര്‍ടിഓ ഓഫീസില്‍ അനധികൃതമായി പ്രവേശിപ്പ് ലൈവിടുകയും, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്ഹണം തടസ്സപ്പെടുത്തുകയും, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കുട്ടം ലംഘിച്ചതിനുമാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ഇന്നലെ വാഹനപരിശോധനക്കിടെ ഇവരുടെ ഈ കാരവന്‍ കണ്ണൂര്‍ ആര്‍ടിഓ കസ്റ്റഡിയിലെടുത്തിരുന്നു. നിയമങ്ങള്‍ അനുസരിക്കാതെ വാഹനമോഡിഫിക്കേഷനുകള്‍ വരുത്തുകയും, നികുതി അടക്കുന്നതിനുളള വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള നിയമവിരുദ്ധമായ രൂപമാറ്റത്തിന് ആര്‍ടിഒ ഏകദേശം 42,000 രൂപ പിഴ ചുമത്തി. ഇത് അടക്കാന്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് വാഹനം കസ്‌റ്ഡിയിലെടുക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്തുമണിക്ക് ഇവരോട് കണ്ണൂര്‍ ആര്‍ടി ഓഫീസിലെത്താന്‍ ഇ
ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിനോടും, ലിബിനോടും ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ട്ി ഓഫീസിലെത്തിയ ഇവര്‍ ഓഫീസിനുള്ളില്‍ വെച്ച് പൊട്ടികരഞ്ഞുകൊണ്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഇടുകയായിരുന്നു. ഈ വീഡിയോ കണ്ടതോടെ ഇവരുടെ ആരാധകരായ നിരവധി പേര്‍ ആര്‍ടിഓഫീസിലെത്തി.
ഇതോടെ ആര്‍ടിഓ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.




