കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ വേദിക്ക് സമീപം പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി. കോണ്‍ഗ്രസിന്റെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സംഘര്‍ഷമുണ്ടായത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള പ്രധാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മേഖലാ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെയാണ് ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തിയത്.
കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ മുഴക്കി. ഈ സമയം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ടൗണ്‍ ഹാളിനുള്ളിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കിയതോടെ സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വാഹനങ്ങള്‍ ടൗണ്‍ ഹാളില്‍നിന്ന് പുറത്തേക്ക് പോയി.




