പാലക്കാട്: ചിറ്റിലഞ്ചേരിക്കടുത്ത് കോന്നല്ലൂരില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മേലാര്‍കോട് കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയ (24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസില്‍ കീഴടങ്ങി.
ചിറ്റിലഞ്ചേരിയിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് സൂര്യപ്രിയയെ കൊന്നതെന്ന് സുജീഷ് പൊലീസിനോട് പറഞ്ഞു. ആലത്തൂര്‍ പൊലീസ് സൂര്യപ്രിയയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു. ബന്ധുക്കളില്‍ നിന്നും സുഹൃത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
മേലാര്‍കോട് പഞ്ചായത്ത് സിഡിഎസ് അംഗവും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയംഗവും കൊന്നല്ലൂര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.




