പരപ്പനങ്ങാടി: ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി കെഎം മാണി രാജിവെക്കുകയ, ദേശീയ ഗെയിംസ് അഴിമതി അന്വേഷിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി ഡിവൈഎഫ്‌ഐ നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരൂരങ്ങാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി രജിസട്രര്‍ ഓഫീസ് ഉപരോധിച്ചു.
ഉപരോധസമരം ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മറ്റിയംഗം എസ് ഗിരീഷ് ഉദ്‌ഘാടനം ചെയ്‌തു, വിനീഷ് , മജീദ് എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



