HIGHLIGHTS : During the Ram Navami celebrations, the roof of the temple well collapsed and the accident occurred; 13 death
ഇന്‍ഡോര്‍(മധ്യപ്രദേശ്): മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിലെ കിണറില്‍ വീണ് 13 മരണം. ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ ജുലേലാല്‍ ക്ഷേത്രത്തില്‍ രാമനവമി ആഘോഷത്തിനിടെയാണ് ദാരുണമായ അപകടമുണ്ടായത്. ക്ഷേത്രക്കിണറിന്റെ മേല്‍മൂടി തകര്‍ന്നായിരുന്നു അപകടം. മുപ്പതിലധികം പേരാണ് കിണറ്റില്‍ വീണത്. 19 പേരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാമനവമി ആഘോഷത്തിന്റെ ഭാഗമായി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. കിണറിന്റെ അടുത്തേക്ക് കൂടുതല്‍ പേര്‍ നീങ്ങിയതോടെ മൂടിയ ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇന്‍ഡോര്‍ കലക്ടറോടും പ്രാദേശിക ഭരണകൂടത്തോടും നിര്‍ദേശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ടുപേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശിവരാജ് സിംഗ് അറിയിച്ചു.


ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് ചൗഹാനുമായി സംസാരിച്ചെന്നും സ്ഥിതിഗതികള്‍ ആരാഞ്ഞെന്നും അദ്ദേഹം അറിയിച്ചു. മധ്യപ്രദേശ് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
#WATCH | Madhya Pradesh: Many feared being trapped after a stepwell at a temple collapsed in Patel Nagar area in Indore.
Details awaited. pic.twitter.com/qfs69VrGa9
— ANI MP/CG/Rajasthan (@ANI_MP_CG_RJ) March 30, 2023
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു