Section

malabari-logo-mobile

ദുബൈയില്‍ സ്വര്‍ണവുമായി മുങ്ങിയ കോഴിക്കോട് സ്വദേശിക്ക് 2 വര്‍ഷം കഠിന തടവും നാടുകടത്തലും

HIGHLIGHTS : ദുബൈ: സ്വര്‍ണവുമായി മുങ്ങിയ കോഴിക്കോട് സ്വദേശിക്ക് ദുബൈ കോടതി രണ്ടു വര്‍ഷത്തെ കഠിന തടവും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും ഉത്തരവിട്ടു. കോഴിക്കോട്...

ദുബൈ: സ്വര്‍ണവുമായി മുങ്ങിയ കോഴിക്കോട് സ്വദേശിക്ക് ദുബൈ കോടതി രണ്ടു വര്‍ഷത്തെ കഠിന തടവും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും ഉത്തരവിട്ടു. കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി ജുനൈദി(23)നാണ് പിടിയിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് സംഭവം നടന്നത്.

ദുബൈ ഗോള്‍ഡ് സൂഖില്‍ നിന്നും വാങ്ങിയ 1800 ഗ്രാം സ്വര്‍ണം മറ്റൊരാള്‍ക്ക് നല്‍കാന്‍ ജുനൈദിന്റെ കൈവശം ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സ്വര്‍ണവുമായി മുങ്ങുകയായിരുന്നു. ഇയള്‍ക്ക് സ്വര്‍ണം നല്‍കിയവര്‍ ദുബൈ റാശിദിയ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതെ തുടര്‍ന്ന് പ്രതിയുമായി ഫേസ്ബുക്ക് വഴി സ്ത്രീയുടെ ഫോട്ടോ വെച്ച് സൗഹൃദം സ്ഥാപിച്ച പോലീസ് നാടകീയമായി യുവാവിനെ പിടികൂടുകയായിരുന്നു. നവംബര്‍ 18 നായിരുന്നു അറസ്റ്റ്.

sameeksha-malabarinews

സ്വര്‍ണവുമായി മുങ്ങിയ ജുനൈദ് ആഡംബര വാഹനമയ ലിമോസിനില്‍ നേപ്പളി സ്ത്രീകളുമൊത്ത് ജന്മദിനം ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യത്തിലുള്ള കോഴിക്കോട് നല്ലളം സ്വദേശിയെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!