ദുബൈ തീപിടുത്തം;രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട രാജകുമാരന്‌ അനുമോദനങ്ങളുടെ പ്രവാഹം

Untitled-2 copyദുബൈ: കഴിഞ്ഞദിവസം ദുബൈലുണ്ടായ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ദുബൈരാജകുമാരന്‌ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന്‌ അഭിനന്ദന പ്രവാഹം. പുതുവത്സരരാവില്‍ ബുര്‍ജ്‌ഖലീഫിന്‌ അടുത്തുള്ള ഡൗണ്‍ ടൗണ്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ തീപടുത്തത്തിനിടയിലേക്ക്‌ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്ന ദുബൈ രാജാവിന്റെ മകനായ ഷെയ്‌ഖ്‌ മന്‍സൂര്‍ ബിന്‍ മുഹമ്മദ്‌ രാജരകുമാരന്‍.

തന്റെ ടീ ഷര്‍ട്ടിന്‌ മുകളില്‍ ഒരു ഏപ്രണും അഗ്നിസേനാവിഭാഗത്തിന്റെ തൊപ്പിയും ധരിച്ച്‌ ജീവക്കാര്‍ക്കൊപ്പം ജീവന്‍പണയപ്പെടുത്തി ആളിക്കത്തുന്ന തീ കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു രാജകുമാരന്‍. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രാജകുമാരന്റെ ചിത്രം ദൃക്‌സാക്ഷികളില്‍ ചിലര്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പോസ്‌റ്റു ചെയ്യുകായയിരുന്നു. ഇതോടെയാണ്‌ രാജകുമാന്റെ ആത്മാര്‍ത്ഥയോടെയുള്ള രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച്‌ പുറംലോകമറിഞ്ഞത്‌.

ചിത്രം വൈറലായതോടെ ബിബിസി നടത്തിയ അഭിമുഖത്തില്‍ എന്റെ രാജ്യവും ജനങ്ങളുമാണ്‌ തനിക്ക്‌ വലുതെന്നാണ്‌ കുമാരന്‍ വ്യകതമാക്കി. ചെറിയ അധികാര സ്ഥാനങ്ങളില്‍ എത്തുന്നവര്‍പോലും തന്‍പ്രമാണിത്വവും ആത്മാര്‍ത്ഥയില്ലായിമയും മുഖമുദ്രയാക്കുന്ന ഈ കാലത്ത്‌ ദുബൈ രാജകുമാരന്റെ ഈ പ്രവൃത്തി ഏറെ ശ്ലാഘിക്കപ്പെടുകയാണ്‌.