Section

malabari-logo-mobile

ദുബൈയില്‍ അപകട സ്ഥലം പരിശോധിക്കാന്‍ 400 ദിര്‍ഹം;വാര്‍ത്ത നഷേധിച്ച്‌ പോലീസ്‌.

HIGHLIGHTS : ദുബൈ: അപകട സ്ഥലം പരിശോധിക്കാന്‍ 400 ദിര്‍ഹം നല്‍കേണ്ടിവരുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ദുബൈ പോലീസ്‌ രംഗത്ത്‌. എന്നാല്‍ അപകട സ്ഥലം പരിശോധിക്കുന്നതിന്‌ ...

images (1)ദുബൈ: അപകട സ്ഥലം പരിശോധിക്കാന്‍ 400 ദിര്‍ഹം നല്‍കേണ്ടിവരുമെന്ന വാര്‍ത്ത നിഷേധിച്ച്‌ ദുബൈ പോലീസ്‌ രംഗത്ത്‌. എന്നാല്‍ അപകട സ്ഥലം പരിശോധിക്കുന്നതിന്‌ നിരക്ക്‌ ഈടാക്കില്ലെന്നും അപകടമുണ്ടാക്കിയ വ്യക്തിയില്‍ നിന്നും നിശ്ചിത തുക പിഴ ഈടാക്കുമെന്നും ഈ തുക 400 ദിര്‍ഹം വരെയാകാമെന്നും ദുബൈ പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഗള്‍ഫ്‌ ന്യൂസ്‌ പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. അതെസമയം അപട സ്ഥലം പരിശോധിക്കാന്‍ 400 ദിര്‍ഹം നല്‍കേണ്ടി വരുമെന്ന യുഎയിലെ പ്രമുഖ പത്രമായ ഖലീജ്‌ ടൈംസില്‍ വന്ന റിപ്പോര്‍ട്ടിന്‍മേല്‍ കൂടുതല്‍ വിശദീകരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്‌ പോലീസ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

കഴിഞ്ഞ മെയ്‌മാസത്തിലാണ്‌ ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്‌ക്ക്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം ഇത്‌ സംബന്ധിച്ച പ്രമേയത്തിന്‌ അംഗീകാരം നല്‍കിയത്‌. അപകടത്തില്‍ അകപ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന്‌ നീക്കുന്നതിനും എമിറേറ്റ്‌സില്‍ തന്നെ ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേയ്‌ക്ക്‌ നീക്കുന്നതിനും ദുബൈ പോലീസ്‌ നിരക്ക്‌ ഈടാക്കും

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!