ഡ്രഗ്ഗ് കൗണ്‍സിലിംങ്ങ് സെന്ററുകള്‍ ആരംഭിക്കണം;കെപിപിഎ

ചേളാരി:ആന്റിബയോട്ടിക്ക് മരുന്നുകളുടെ കൃത്യമായ അവബോധം സമൂഹത്തില്‍ ഉണ്ടാക്കുന്നതിനും,മരുന്ന് ഉപയോഗങ്ങളെയും ദുരുപയോഗങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് കൃത്യമായ അറിവ് നല്‍കുന്നതിനുമായി ഔഷധശാസ്ത്രം മുഖ്യവിഷയമായി പഠിച്ച ഫാര്‍മസിസ്റ്റുകളുടെ നേതൃത്വത്തില്‍ കൗണ്‍സിലിംങ്ങ് സെന്ററുകള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ ) മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഔഷധ ഗുണനിലവാര പരിശോധന കര്‍ശനമാക്കുക, പുതിയ ഡ്രഗ്ഗ് ലൈസന്‍സ് രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റുകള്‍ക്ക് മാത്രം അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സംസ്ഥാന സെക്രട്ടറി പി. പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണി പടിക്കല്‍ അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ലീന
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത്, എ.അനില്‍കുമാര്‍, പി.വി.അബ്ദുള്‍ ഹക്കീം
എന്‍.കെ.സതീഷ്, എ.പി.അഷറഫ്,എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി റഷീദ് .കെ.കെ(പ്രസിഡന്റ്),പി.വി.അബ്ദുള്‍ ഹക്കീം, എ.അനില്‍ കുമാര്‍ (വൈസ്. പ്രസിഡന്റ് ),ഉണ്ണി പടിക്കല്‍ (സെക്രട്ടറി),പി.പി.സന്തോഷ്,കെ.അബ്ദുള്‍ ജബ്ബാര്‍ (ജോ. സെക്രട്ടറി),സി.സിന്ധു(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top