ലഹരി: പ്രതിരോധത്തിലെ പ്രതിസന്ധികള്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

ചങ്ങരംകുളം: ലഹരിക്കെതിരേ ജനമൊന്നടങ്കം അണിനിരന്നുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം കാലോചിത നിയമനിര്‍മ്മാണം നടത്തി അവ ശക്തമായി നടപ്പാക്കാനും സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന് പന്താവൂര്‍ ഇര്‍ശാദില്‍ നടന്ന മാധ്യമ പ്രവര്‍ത്തകരുടെ ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.ഒരു മാസക്കാലമായി ലഹരിക്കെതിരെ നടന്നുവരുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജന.സെക്രട്ടറി സുരേഷ് എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. കേരള മദ്യനിരോധന സമിതി സംസ്ഥാന ട്രഷറര്‍ കെ.സിദ്ദീഖ് മൗലവി അയിലക്കാട് വിഷയമവതരിപ്പിച്ചു.

ഇര്‍ശാദ് ജന. സെക്രട്ടറി വാരിയത്ത് മുഹമ്മദലി അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവര്‍ത്തകരായ സൈദ് ,റാഷിദ് പള്ളിക്കര ,അബ്ദുറഷീദ് കാളാച്ചാല്‍ ,സുധീര്‍ പള്ളിക്കര,മോഹന്‍ദാസ് ,ദാസന്‍ , ഗിരീഷ് ലാല്‍ , ഷാഫി , ജീന മണി കണ്ഠന്‍ ,ഹസന്‍ നെല്ലിശ്ശേരി,കെ എം ഷരീഫ് ബുഖാരി,പി പി നൗഫല്‍ സഅദി എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top