ചെമ്മാട്: മൂന്നര മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ തിരൂരങ്ങാടി ജോയിന്റ് ആ ര്‍.ടി.ഓഫീസിലെത്തി പ്രതിഷേധിച്ചു. തെന്നലയിലെ കളിസ്ഥലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് 120-ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങിയിരുന്നു. മൂന്നര മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ടെസ്റ്റിന് പലര്‍ക്കും തിയ്യതി ലഭിച്ചത്. ഇതില്‍ പ്രവാസികളും വിദ്യാര്‍ത്ഥികളും സ്ത്രീകളുമുണ്ടായിരുന്നു. ഇതിനോടകം മാര്‍ച്ച് മാസം വരെയുള്ള ടെസ്റ്റുകളുടെ തിയ്യതി നല്‍കിയതിനാല്‍ ടെസ്റ്റ് പുനരാരംഭിച്ചാല്‍ തന്നെ ഇന്നലെ അവസരം നഷ്ടപ്പെട്ടവര്‍ ഏപ്രില്‍ മാസത്തിലേ അവസരം ലഭിക്കാനിടയൊള്ളൂ.
ഇത് പലര്‍ക്കും ലേണിംഗ് കലാവധി തീരുന്നതിനും ഫീസ് വീണ്ടും അടച്ചു പുതുക്കേണ്ട അവസ്ഥ വരും. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായെത്തിയത്. തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യയുമായി ഇവര്‍ ചര്‍ച്ച നടത്തിയെങ്കിലും ടെസ്റ്റ് എന്ന് പുനരാരംഭിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും പുതിയ സ്ഥലം ലഭ്യമാക്കുന്നതിന് സര്‍ക്കാറിലേക്ക് അറിയിച്ചിട്ടുണ്ടെന്നും അദ്ധേഹം ചര്‍ച്ചയില്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




