ഡോ. അശോക് ഡിക്രൂസിന് കേരളീയം പുരസ്കാരം

HIGHLIGHTS : Dr. Ashok D'Cruz Kerala Award


എ. പി. ജെ. അബ്ദുൾ കലാം റിസർച്ച് സെൻ്റർ ഏർപ്പെടുത്തിയ 2025ലെ കേരളീയം പുരസ്കാരം ഡോ. അശോക് ഡിക്രൂസിന് ലഭിച്ചു. ഭാഷാസാഹിത്യഗവേഷണ മേഖലയിലെ സംഭാവനകൾ മുൻനിർത്തിയാണ് പുരസ്കാരം. പ്രശസ്തിപത്രവും ഫലകവും 25000 രൂപയും അടങ്ങുന്ന പുരസ്കാരം നവംബർ ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും. തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല സാഹിത്യരചനാ സ്കൂളിലെ അധ്യാപകനായ ഡോ. അശോക് ഡിക്രൂസ് നിലവിൽ മലയാളസർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം കൂടിയാണ്.

44 പുസ്തകങ്ങളും എഴുപതിലേറെ ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ സംബന്ധിയായി മലയാളത്തിൽ ഏറ്റവുമധികം പുസ്തകങ്ങൾ രചിച്ചതിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്. നിർമിതബുദ്ധിയുടെ സഹായത്തോടെ സാഹിത്യരചന നടത്തുന്ന ഉപകരണം വികസിപ്പിച്ചതിന് ഇന്ത്യാ ഗവൺമെൻ്റിൻ്റെ പേറ്റൻ്റ് ലഭിച്ചിട്ടുണ്ട്. മലയാളം മിഷൻ ഏർപ്പെടുത്തിയ മലയാളഭാഷാ പ്രതിഭാ പുരസ്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ ഡോ. കെ. എം. ജോർജ് സ്മാരക ഗവേഷണ പുരസ്കാരം എന്നിവ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!