Section

malabari-logo-mobile

ഡോനട്ട്‌സ്

HIGHLIGHTS : Donuts

ആവശ്യമുള്ള സാധനങ്ങള്‍:-

ഗോതമ്പ് പൊടി – 1 കപ്പ്
മൈദ – 1 കപ്പ്
പഞ്ചസാര – 1 കപ്പ്
മുട്ട – 1
വാനില എസ്സെന്‍സ് – 1 ടീസ്പൂണ്‍
പാല്‍ – 1 കപ്പ്
ഈസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ – 50 ഗ്രാം
ഉപ്പ് , എണ്ണ – ആവശ്യത്തിന്

sameeksha-malabarinews

ഉണ്ടാക്കുന്ന വിധം:-

1 കപ്പ് പാല്‍ തിളപ്പിച്ച് ചെറു ചൂട് ആകുന്നതു വരെ വെക്കുക. അതില്‍ 1 ടേബിള്‍ സ്പൂണ്‍ ഈസ്റ്റും 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു മൂടി വെച്ച് 10 മിനുട്ട് നേരം പൊങ്ങാന്‍ വെക്കുക. പൊങ്ങിയതിനു ശേഷം ഇതിലേക്ക് ബട്ടറും , വാനില എസ്സന്‍സും , നന്നായി ബീറ്റ് ചെയ്ത മുട്ടയും ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പ് പൊടിയും, മൈദയും, ആവശ്യത്തിനു ഉപ്പും , ¾ കപ്പു പഞ്ചസാരയും ചേര്‍ത്ത് നന്നായി സോഫ്റ്റ് ആകുന്നതു വരെ കുഴക്കണം . അര മണിക്കൂര്‍ മൂടി വെക്കുക. അതിനു ശേഷം വീണ്ടും നന്നായി കുഴച്ചു അര മണിക്കൂര്‍ കൂടി വീണ്ടും മൂടി വെക്കുക.

ഈ മാവ് എടുത്തു ഒരു ചപ്പാത്തി പരത്തുന്നത് പോലെ ¾ ഇഞ്ച് കനത്തില്‍ പരത്തുക. അതിനു ശേഷം വട്ടത്തില്‍ മുറിച്ചെടുക്കുക. ഈ വട്ടത്തിലുള്ള മാവിന്റെ നടുവില്‍ ഒരു ചെറിയ ഒരു ദ്വാരം ഉണ്ടാക്കുക. ശേഷം 15 മിനുട്ട് നേരം വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ഓരോന്നായി വറുത്തു കോരുക. പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാര മുകളില്‍ വിതറുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!