കൊങ്കണ്‍ പാത ഇരട്ടിപ്പിക്കുന്നു, കാല്‍ നൂറ്റാണ്ടിന് ശേഷം സുപ്രധാന നീക്കവുമായി റെയില്‍വേ

കണ്ണൂര്‍: കൊങ്കണ്‍ റെയില്‍ ഇരട്ടപ്പാതയാക്കാന്‍ നീക്കം തുടങ്ങി റെയില്‍വേ. ആദ്യവണ്ടി ഓടി 25 വര്‍ഷത്തിനുശേഷമാണ് കൊങ്കണ്‍ റെയില്‍വേയുടെ ഈ സുപ്രധാന നീക്കം. 263 കിലോമീറ്റര്‍ ഇരട്ടപ്പാതയാക്കാനുള്ള സാധ്യതാ പഠനത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ (കെആര്‍സിഎല്‍) ടെന്‍ഡര്‍ വിളിച്ചു. കര്‍ണാടകയിലെ തൊക്കൂര്‍-ബൈന്ദൂര്‍ (112 കിമീ), മഹാരാഷ്ട്രയിലെ വൈഭവാടി റോഡ്-മജോര്‍ഡ (151 കിമീ) എന്നീ ഭാഗങ്ങളിലാണ് സാധ്യതാപഠനം നടത്തുന്നത്.

മംഗളൂരു തൊക്കൂര്‍-റോഹ റൂട്ടില്‍ 741 കിലോമീറ്റററില്‍ 55 കിമീ മാത്രമാണ് നിലവില്‍ ഇരട്ടപ്പാതയുള്ളത്. ബാക്കി 686 കിലോമീറ്റര്‍ ഒറ്റപ്പാതയാണ്. ഇരട്ടപ്പാതയാക്കുന്നതിന്റെ ചെലവ് ഇന്ത്യന്‍ റെയില്‍വേക്കൊപ്പം ഓഹരി പങ്കാളിത്തമുള്ള മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം എന്നീ 4 സംസ്ഥാനങ്ങളും നല്‍കണം.

കൊങ്കണ്‍ വഴി ഓടുന്ന 55 വണ്ടികളില്‍ 28 എണ്ണം കേരളത്തിലൂടെയാണ്. പാത ഇരട്ടിപ്പിച്ചാല്‍ കേരളത്തിലൂടെ ഓടുന്ന നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്ലാ വണ്ടികള്‍ക്കും ഓട്ടത്തില്‍ മണിക്കൂറുകള്‍ ലാഭിക്കാനാവും. നിലവിലെ ഒറ്റപ്പാതയില്‍ വന്ദേഭാരത്, രാജധാനി ഒഴികെ ബാക്കി എല്ലാ വണ്ടികളും പിടിച്ചിടാറുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top