Section

malabari-logo-mobile

പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയേണ്ടേ….

HIGHLIGHTS : Don't you know the benefits of eating pulses?

നമ്മുടെ ആഹാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒരു പ്രധാന ഇനമാണ് പയര്‍ വര്‍ഗ്ഗങ്ങള്‍. പലതരത്തിലുള്ള പയറുകള്‍ നമ്മള്‍ സാധാരണയായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ കലവറയാണ് പയറുവര്‍ഗ്ഗങ്ങള്‍.

അസ്ഥികള്‍ ശക്തിപ്പെടുത്താനും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പയറുവര്‍ഗ്ഗങ്ങള്‍ക്ക് കഴിവുണ്ട്.

sameeksha-malabarinews

പയറുവര്‍ഗ്ഗങ്ങള്‍ പാകം ചെയ്യുന്നതിന് മുന്‍പ് കുതിര്‍ക്കുകയോ മുളപ്പിക്കുകയോ ചെയ്താല്‍ അവയുടെ ഗുണം ഇരട്ടിയാകും.ആന്റി ന്യൂട്രിയന്റുകള്‍ കുറയ്ക്കുന്നതിനും അവയെ വിഘടിപ്പിക്കുവാന്‍ ഒപ്റ്റിമല്‍ എന്‍സൈം പ്രവര്‍ത്തനം അനുവദിക്കുന്നതിനും ഇത് പ്രധാനമാണ്.

പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതുമൂലം ചിലര്‍ക്ക് വായുകോപം, വയറു വീര്‍ക്കല്‍ എന്നിവ ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ളവര്‍ പയര്‍വര്‍ഗ്ഗങ്ങള്‍ മുളപ്പിച്ച് കഴിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷനേടാം. ആഴ്ചയില്‍ അഞ്ച്തരം പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഏറെ ഗുണകരമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍  ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!