Section

malabari-logo-mobile

ഫോണ്‍ വാങ്ങാതെ പശുക്കളെ രക്ഷിക്കാന്‍ വടിവാള്‍ വാങ്ങൂ… വിശ്വഹിന്ദു പരിഷത്ത് നേതാവിന്റെ ആഹ്വാനം

HIGHLIGHTS : പശുക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ വാളുകള്‍ കയ്യില്‍ കരുതണമെന്നും വിഎച്ച്പി നേതാവ് സ്വാധി സരസ്വതി. ലക്ഷങ്ങള്‍ മുടക്കി ഫോണ്‍ വാങ്ങുന്നതിന് പക...

പശുക്കളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ വാളുകള്‍ കയ്യില്‍ കരുതണമെന്നും വിഎച്ച്പി നേതാവ് സ്വാധി സരസ്വതി. ലക്ഷങ്ങള്‍ മുടക്കി ഫോണ്‍ വാങ്ങുന്നതിന് പകരം പശുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ വാളും ആയുധങ്ങളും വാങ്ങണമെന്ന് വിഎച്ച്പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് സ്വധി സരസ്വതിയുടെ വിവാദ ആഹ്വാനം.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഒരു സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

sameeksha-malabarinews

ഞാന്‍ ജനിച്ച ദിവസം മുതല്‍
എനിക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്ന് രാമന് ക്ഷേത്രം പണിയുക. മറ്റൊന്ന് ഗോഹത്യ അവസാനിപ്പിക്കുക. ഗോവധത്തിനും,മതപരിവര്‍ത്തനത്തിനും ലൗ ജിഹാദിനുമെതിരെ സര്‍ക്കാര്‍ കര്‍ശനനിയമം കൊണ്ടുവരണം’ എന്നൊക്കെയുള്ള പ്രകോപനകരമായ പ്രസംഗമാണ് സ്വാധി നടത്തിയത്.

2018ല്‍ പ്രകോപനകരമായ വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിന് കാസര്‍ക്കോട്ട് സ്വാധി സരസ്വതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അന്ന് കേരളത്തില്‍ ലൗ ജിഹാദുമായി എത്തുന്നവരുടെ കഴുത്ത് വെട്ടണമെന്ന് സ്വാധി ബാലിക സരസ്വതി പ്രസംഗിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!