Section

malabari-logo-mobile

കെട്ടിട വാടക വര്‍ദ്ധന;ഖത്തറില്‍ ജീവനക്കാര്‍ക്ക്‌ ഹൗസിംഗ്‌ അലവന്‍സ്‌ പരിഗണനയില്‍

HIGHLIGHTS : ദോഹ: കെട്ടിട വാടക കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് സ്വന്തം അക്കമഡേഷന്‍ നല്‍കുന്നതിന് പകരം ഹൗസിംഗ് അലവന്‍സ് നല്‍കുന്നത്

doha_airportദോഹ: കെട്ടിട വാടക കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് സ്വന്തം അക്കമഡേഷന്‍ നല്‍കുന്നതിന് പകരം ഹൗസിംഗ് അലവന്‍സ് നല്‍കുന്നത് പരിഗണിക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. എന്നാല്‍, അലവന്‍സ് ഖത്തറിലെ നിലവിലെ വീട്ടുവാടകയുമായി പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ കുറച്ചു കാലത്തേക്കെങ്കിലും ഇത് തൊഴിലാളികളില്‍ അസംതൃപ്തി സൃഷ്ടിക്കുമെന്നാണു കരുതുന്നത്. എന്നാല്‍, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇത് വാടക്കാര്‍ക്ക് ഗുണകരമാവുമെന്ന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡി ടി ഇസഡ് ഖത്തര്‍ ജനറല്‍ മാനേജര്‍ എഡ്ഡ് ബ്രൂക്‌സ് പറഞ്ഞു. പല കെട്ടിട ഉടമകളും ഒറ്റ കമ്പനിക്ക് മുഴുവനായും വാടകയ്ക്ക് നല്‍കാമെന്ന പ്രതീക്ഷയില്‍ മുറികള്‍ കാലിയാക്കി ഇട്ടിരിക്കുകയാണെന്ന് ബ്രൂക്‌സ് പറഞ്ഞു. എന്നാല്‍, ഏതാനും കമ്പനികള്‍ മാത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ ഒന്നിച്ച് വാടകയ്ക്ക് എടുക്കാന്‍ തയ്യാറായിട്ടുള്ളത്. ഇതോടുകൂടി കൂടുതല്‍ ഫഌറ്റുകളും വില്ലകളും വ്യക്തികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ തയ്യാറാവുന്ന രൂപത്തില്‍ വിപണിയില്‍ ലഭ്യമാവും. ദോഹയിലും പരിസരത്തും നിരവധി താമസ കെട്ടിടങ്ങള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. ലുസൈല്‍, മുശൈരിബ്, പേള്‍ ഖത്തര്‍ പോലുള്ള വന്‍കിട പദ്ധതികളും ഇതില്‍ ഉള്‍പ്പെടും.
എണ്ണ, വാതക മേഖലയിലെ കമ്പനികളാണ് പ്രധാനമായും അക്കമഡേഷന് പകരം ഹൗസിംഗ് അലവന്‍സ് നല്‍കാനുള്ള ആലോചന നടത്തുന്നത്. എണ്ണ വില കുറയുന്ന പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നടപടി. എന്നാല്‍, കഴിഞ്ഞ ആറ് മാസത്തിനിടെ വാടക അഞ്ച് മുതല്‍ 10 ശതമാനം വരെ വര്‍ധിച്ച സാഹചര്യത്തില്‍ ഈ അലവന്‍സ് മതിയാകാത്ത സാഹചര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!