Section

malabari-logo-mobile

ദോഹയില്‍ പെട്രോള്‍ വില അടുത്തമാസം കുറയും

HIGHLIGHTS : ദോഹ: ഖത്തറില്‍ അടുത്തമാസം പെട്രോള്‍ വില കുറയുമെന്ന്‌ ഉര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക്‌ അഞ്ചു ദിര്‍ഹത്തിന...

Untitled-1 copyദോഹ: ഖത്തറില്‍ അടുത്തമാസം പെട്രോള്‍ വില കുറയുമെന്ന്‌ ഉര്‍ജ്ജ വ്യവസായ മന്ത്രാലയം അറിയിച്ചു. സൂപ്പര്‍, പ്രീമിയം പെട്രോളുകള്‍ക്ക്‌ അഞ്ചു ദിര്‍ഹത്തിന്റെ കുറവാണ്‌ ഉണ്ടാകുക എന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രീമിയം ഇനത്തിലുള്ള പെട്രോളിന്‌ 1.30 റിയാലും സൂപ്പറിന്‌ 1.40 റിയാലുമായിരിക്കും സെപ്‌തംബര്‍ മുതല്‍ വില ഈടാക്കുക. 1.40 റിയാലെന്ന നിലവിലെ ഡീസല്‍ വില തുടരും. ഇതില്‍ മാറ്റമുണ്ടാവില്ല.

പെട്രോളിന്‌ ജൂലൈയിലും ഇതേ വിലയായിരുന്നു ഈടാക്കിയിരുന്നത്‌. രാജ്യാന്തര എണ്ണവിലയെ അടിസ്ഥാനമാക്കിയാണ്‌ ഓരോ മാസവും രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത്‌. കഴിഞ്ഞ ഏപ്രില്‍ മുതലാണ്‌ ഇന്ധന സബ്‌സിഡി എടുത്തുകളഞ്ഞ്‌ അന്താരാഷ്ട്ര വിപണിക്കൊത്ത്‌ വില നിശ്ചയിക്കാന്‍ ആരംഭിച്ചത്‌.

sameeksha-malabarinews

ശരാശരി ഇന്ധനം നിറക്കുന്ന ഒരു ടൊയോട്ട ലാന്റ്‌ ക്രൂയിസര്‍ വാഹന ഉടമക്ക്‌ ഇന്ധനം നിറക്കുന്ന ഓരോ തവണയും അഞ്ച്‌ റിയാല്‍ ലാഭിക്കാനാകുമെന്നാണ്‌ പുതിയ നിരക്കിളവ്‌ സൂചിപ്പിക്കുന്നത്‌. കുത്തനെ വര്‍ധിച്ച ജീവിതച്ചെലവുകളില്‍ കുറഞ്ഞപക്ഷം ഇത്രയെങ്കിലും ലാഭിക്കാനകുമെന്ന ആശ്വാസത്തിലാണ്‌ ആളുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!