Section

malabari-logo-mobile

ദോഹ മെട്രോ : 20 കിലോമീറ്റര്‍ ഭൂഗര്‍ഭപാത പൂര്‍ത്തിയായി

HIGHLIGHTS : ദോഹ: ഖത്തര്‍ റെയിലിന്റെ ഭാഗമായി 20 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ജോലികള്‍ പൂര്‍ത്തിയായതായി ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍

images (1)ദോഹ: ഖത്തര്‍ റെയിലിന്റെ ഭാഗമായി 20 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയുടെ ജോലികള്‍ പൂര്‍ത്തിയായതായി ഖത്തര്‍ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനിയര്‍ അബ്ദുല്ല അബ്ദുല്‍ അസീസ് ടി അല്‍ സുബായി പറഞ്ഞു. ഖത്തര്‍ റെയിലിന്റെ ഗോള്‍ഡ് ലൈനില്‍ ഉള്‍പ്പെടുന്ന അല്‍ സുദാന്‍ സ്റ്റേഷനുമായി ബന്ധപ്പെട്ട ജോലികളെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കു വേണ്ടി ഖത്തര്‍ റയില്‍ ഇതിനകം 21 ടണ്‍ല്‍ ബോറിംഗ് മെഷീനുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. തുരങ്ക നിര്‍മാണ സാങ്കേതിക രംഗത്തെ പ്രഗത്ഭരായ ജര്‍മനിയിലെ ഹെര്‍റെന്‍കെച്ചാണ് ടണല്‍ ബോറിംഗ് മെഷീനുകള്‍ നല്കിയത്. 2017 രണ്ടാം പാദത്തില്‍ തുരങ്ക നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും റയില്‍ അധികൃതര്‍ പറഞ്ഞു.
ദോഹ മെട്രോ പദ്ധതിയുടെ ഭാഗമായി തുരങ്ക നിര്‍മാണത്തില്‍ ഖത്തര്‍ റയിലിന് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ വീക്ഷണം 2030ന്റെ ഭാഗമായി നിര്‍മിക്കുന്ന റയില്‍ പദ്ധതിയില്‍ 113 കിലോമീറ്ററാണ് തുരങ്കമുണ്ടാവുക.
ഖത്തര്‍ റെയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജിനിയര്‍ സഅദ് അഹമ്മദ് അല്‍ മുഹന്നദി, ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എന്‍ജിനിയര്‍ ഹമദ് ഇബ്രാഹിം അല്‍ ബിഷ്‌റി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!