Section

malabari-logo-mobile

ഖത്തറില്‍ പരുക്കേറ്റ മലയാളി യുവാവിന് 1.1 കോടി നഷ്ടപരിഹാരം

HIGHLIGHTS : ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറുലക്ഷം റിയാല്‍(1.10 കോടി രൂപ) നഷ്ടപരിഹാരം. കണ്ണൂര്‍ പാനൂര്...

ദോഹ: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ആറുലക്ഷം റിയാല്‍(1.10 കോടി രൂപ) നഷ്ടപരിഹാരം. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുല്ലയ്ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. ദുഹൈലിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അബ്ദുല്ലയെ 2014 മേയ് ഒന്നിനു വിദേശി ഓടിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.

രുതര അപകടം നടന്ന ഉടൻ അബ്ദുല്ലയെ ഹമദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും തലയിലേറ്റ കനത്ത ക്ഷതം കാരണം ബോധം തിരിച്ചുകിട്ടിയില്ല. കഴിഞ്ഞ വർഷം മാർച്ചിൽ അബ്ദുല്ലയെ വിദഗ്ധ ചികിൽസയ്ക്കായി വെല്ലൂർ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയിരുന്നു.
ഏകദേശം ഒരു വർഷത്തെ കോടതി വ്യവഹാരങ്ങൾക്കു ശേഷമാണ് ആറു ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ കോടതി ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിൽസയിലാണ്.

sameeksha-malabarinews

കൾച്ചറൽ ഫോറം ജനസേവന വിഭാഗം കൺവീനർ മുഹമ്മദ് കുഞ്ഞി, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം അലി മാഹി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് നടത്തിപ്പിനാവശ്യമായ സഹായങ്ങൾ ചെയ്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!