അല്‍ മമ്മൂറ പാര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ തുറക്കും;ഖത്തര്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം

ദോഹ: അല്‍ മമ്മൂറ പാര്‍ക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുമെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. കുടുംബങ്ങള്‍ക്കായി തുറക്കുന്ന പാര്‍ക്കില്‍ കായിക, വിനോദ സൗകര്യങ്ങളും കുട്ടികള്‍ക്കായി കളിസ്ഥലവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. പാര്‍ക്കിന്റെ സമീപത്തെ ശുചീകരണ ജോലികളണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ കൂടുതല്‍ പാര്‍ക്കുകള്‍ തുറക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പാര്‍ക്കുകള്‍ക്ക് വ്യത്യസ്തവും നവീനവുമായ ഘനയാണ് നല്‍കുന്നത്. നിലവില്‍ 87 പാര്‍ക്കുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ 40 പാര്‍ക്കുകളാണ് രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top