ദോഹ: ഷഹാനിയയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കുകൊണ്ടുപോയി. കോഴിക്കോട് പന്നിയങ്കര സ്വദേശി കീഴില്‍ പറമ്പ ഫജിലുഖാന്‍ (24), തിരൂര്‍ ചമ്രവട്ടം സ്വദേശി മാമ്പ്രാക്കല്‍ മുഹമ്മദ് (45) എന്നിവരുടെ മൃതദേഹങ്ങളാണ് ചൊവ്വാഴ്ച രാത്രി 1.25നുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോയത്. ഖത്തറിലെ ചടങ്ങുകള്‍ക്ക് കെ എം സി സി മയ്യത്ത് പരിപാലന കമ്മിറ്റി നേതൃത്വം നല്‍കി. ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. മലയാളികള്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ അറബിയുടെ ലാന്‍ഡ് ക്രൂയിസറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുഹമ്മദും ഫജിലുഖാനും അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പല്ലുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുഹമ്മദിനെ ഷഹാനിയ ആശുപത്രിയില്‍ കൊണ്ടുപോയശേഷം തോട്ടത്തിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ലാന്‍ഡ് ക്രൂയിസറിലുണ്ടായിരുന്ന അറബ്


