തിരുവനന്തപുരം: തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം.
ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയാണ് മൂന്ന് കുട്ടികള്‍ അടങ്ങിയ സംഘം തല്ലിക്കൊന്നത്. ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയ ശേഷം അടിച്ച് കൊല്ലുകയായിരുന്നു. മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംഭവത്തില്‍ ക്രിസ്തുരാജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




