വിമാനയാത്രക്കിടെ പവര്‍ ബാങ്ക് ഉപയോഗിക്കരുത്;കര്‍ശന നിയന്ത്രണവുമായി ഡിജിസിഎ

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗം നിരോധിച്ച് ഡയറക്ടറേറ്റ് ജറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ).വിമാനയാത്രക്കിടെ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ് ചെയ്യുന്നതും വിമാനത്തിനെ ഇന്‍ സീറ്റ് പവര്‍ സപ്ലൈ സംവിധാനം ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് അനുവാദം ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പവര്‍ ബാങ്കുകളില്‍ ഉപയോഗിച്ചിരിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ പവര്‍ ബാങ്കുകള്‍ ചെക്ക്-ഇന്‍ ബാഗേജില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും ഡിജിസിഎ നിര്‍ദേശിച്ചു. പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ. വിമാനത്തിനുള്ളില്‍ യാത്രയ്ക്കിടെ പവര്‍ ബാങ്ക് അമിതമായി ചൂടാകുകയോ, പുക ഉയരുകയോ, ബാറ്ററി വീര്‍ക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ ക്യാബിന്‍ ക്രൂവിനെ വിവരം അറിയിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും, എല്ലാവരും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top