വിവാഹം പോലെ വിവാഹമോചനവും ആഘോഷമാകുന്നു

article-1244307-07EA90FF000005DC-497_468x431എന്തും ആഘോഷമാകുന്ന ഈ കാലത്ത് വിവാഹമോചനവും ആഘോഷമാകുന്നു. വിവാഹ സല്‍ക്കാരത്തേക്കാള്‍ അതി ഗംഭീരമായ ആഘേഷമാണത്രെ വിവാഹമോചന വേളയില്‍ നടത്തുന്ന സല്‍ക്കാരം. എന്നാല്‍ ഈ ആഘോഷം ഏറ്റവും കൂടുതല്‍ പ്രചാരം നേടികൊണ്ടിരിക്കുന്നത് അമേരിക്കയിലാണെന്ന് മാത്രം.

ഈ ആഘോഷത്തിന്റെ ചടങ്ങ് തുടങ്ങുന്നത് തലതിരിഞ്ഞ കേക്ക് മുറിച്ചുകൊണ്ടാണ്. വിവാഹ വേദിയിലേക്ക് ആനയിക്കുന്നതിന് പകരമായി വിവാഹമോചനം നേടിയ ആളെ വേദിയില്‍ നിന്നും കൈപിടിച്ച് പുറത്തേക്ക് കൊണ്ടു പോകുന്നതാണ് മറ്റൊരു ചടങ്ങ്.
ഏതൊരു ബാച്ചിലര്‍ പാര്‍ട്ടിയെയും കടത്തിവെട്ടുന്ന തരത്തിലാണ് ഈ ആഘോഷങ്ങള്‍ കൊണ്ടാടുന്നത്. വിവാഹം കഴിച്ചതിന്റെ വീര്‍പ്പുമുട്ടലുകള്‍ ഒഴിവാക്കുകയാണത്രെ ഈ പാര്‍ട്ടികള്‍ ലക്ഷ്യമിടുന്നത്.

അതേസമയം ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്കും ബേക്കറി കാറ്ററിങ്ങ് മേഖലകള്‍ക്കും ഇത്തരം ആഘോഷങ്ങള്‍ ഒരു കൊയ്ത്ത് തന്നെയാണെന്നാണ് ഇവിടെ നിന്നുള്ള ബിസിനസ് വാര്‍ത്തകള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.

ഏതായാലും ആഘോഷങ്ങളില്‍ ഒട്ടും പിറകിലല്ലാത്ത ഇന്ത്യക്കാരും ഇത്തരം ആഘോഷങ്ങളിലേക്ക് ചുവടു മാറുന്നതായാണ് സൂചന.

 

 

Share news
error: Content is protected !!
Scroll to Top