കരിപ്പൂരില്‍ 12.75 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി


CCJ_shaajol_shameel_calicutinternationalairport_1g1k79mddt
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 12.75 ലക്ഷത്തിന്റെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ബെല്‍റ്റിന്റെ ബക്കിള്‍ രൂപത്തില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടയിലായിരുന്നു പിടിയിലായത്.

എയര്‍ഇന്ത്യന്‍ വിമാനത്തില്‍ ഇന്ന് രാവിലെയെത്തിയ കണ്ണൂര്‍ സ്വദേശി ടിപി അനസില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.

ബെല്‍റ്റിന്റെ ബക്കിള്‍ രൂപത്തില്‍ അതിരഹസ്യമായി കടത്തിയ 466 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സംശയം തോന്നി അധികൃതര്‍ നടത്തിയ പരിശോധനക്കിടയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top