പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിന് 17 ലക്ഷത്തിലേറെ ലൈക്ക്

modi pmoദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന്റെ ഔദേ്യാഗിക ഫേസ്ബുക്ക് പേജിന് 17 ലക്ഷത്തോളം ലൈക്ക്. പിഎംഒ ഇന്ത്യ എന്ന പേജിനാണ് ഇത്രയേറെ ലൈക്കുകള്‍ ലഭിച്ചിരിക്കുന്നത്.

പേജിന്റെ കവര്‍ ഫോട്ടോയായി നല്‍കിയിരിക്കുന്നത് നരേന്ദ്രമോദി ഓഫീസ് ജോലികളില്‍ മുഴുകിയിരിക്കുന്ന ചിത്രമാണ്. പേജില്‍ മറ്റ് മന്ത്രിമാരുമായും ഗവര്‍ണര്‍മാരുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ലൈക്കുകള്‍ക്ക് പുറമെ ആയിരകണക്കിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിരവധി പേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പേജ് തുറന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 11 ലക്ഷം ലൈക്കുകള്‍ കടന്ന വിവരം മോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മോദിയുടെ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് 14 ലക്ഷത്തോളം പോരാണ്. അതേസമയം ജനങ്ങളുമായി നിരന്തരമുള്ള ആശയവിനിമയം നടത്താനായി സോഷ്യല്‍മീഡിയ പ്രയോജനപ്പെടുത്തണമെന്ന് നരേന്ദ്രമോദി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top