പരപ്പനങ്ങാടി:മലപ്പുറം ജില്ല വോളിബോള്‍ അസോസ്സിയേഷന്‍ ഡോട്ട്‌സ് ക്ലബ്ബ് പരപ്പനങ്ങാടിയുടെ സഹകരണത്തോടെ ഡോട്ട്‌സ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ നടന്നു. മലപ്പുറം ജില്ല ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ടി.എം താഴെക്കോടിനെ ഒന്നിന്നെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി എ.കെ.എം. ഹയര്‍സെക്കണ്ടറി സ്‌കൂളും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പ്രിയദര്‍ശിനി പാറാലിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി പെരിന്തല്‍മണ്ണ വോളി ക്ലബ്ബും ചാമ്പ്യന്മാരായി.
സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വി.എഫ്. ഐ. മുന്‍ അസോസിയേറ്റ് സെക്രട്ടറി പ്രൊഫ: നാലകത്ത് ബഷീര്‍ വിതരണം ചെയ്തു. ചടങ്ങില്‍ ജില്ല പ്രസിഡണ് എം. പ്രേമന്‍ അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ജോയന്റ് സെക്രട്ടറി ബാബു പാലാട്ട്, ജില്ല ഭാരവാഹികളായ കെ.കെ. സുകുമാരന്‍, പി. ഹുസൈന്‍, ടി.പി. കുഞ്ഞിക്കോയ എന്നിവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




