Section

malabari-logo-mobile

നിയന്ത്രണത്തെ വെല്ലുവിളിച്ച് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

HIGHLIGHTS : കാസര്‍കോട്: വീട്ടില്‍ നിരീക്ഷണത്തിലിരിക്കണമെന്ന നിര്‍ദേശം മറികടന്ന് പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസര്‍കോട് ജി...

കാസര്‍കോട്: വീട്ടില്‍ നിരീക്ഷണത്തിലിരിക്കണമെന്ന നിര്‍ദേശം മറികടന്ന് പുറത്തിറങ്ങിയ രണ്ടു പ്രവാസികളുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.സജിത്ത് ബാബു. വിലക്ക് ലംഘിച്ച രണ്ടുപേരും ഇനി ഗള്‍ഫ് കാണില്ല. ഇത്തരത്തില്‍ വിലക്ക് ലംഘിച്ചാല്‍ ഇതേ നടപടി തുടരുമെന്ന് അദേഹം വ്യക്തമാക്കി.

നിരീക്ഷണ കാലയളവില്‍ കറങ്ങിനടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയത കാസര്‍കോട് ജില്ലയില്‍ കടുത്ത നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്.

sameeksha-malabarinews

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചാല്‍ അത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ 99.9 ശതമാനം ആളുകളും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുമ്പോള്‍ 0.1 ശതമാനം പേര്‍മാത്രമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ അനുസരിക്കില്ലെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!