വള്ളിക്കുന്ന്:യുവജന ക്ലബ്ബുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ 2021-22 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ യുവജന ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് നടത്തി.
വിതരണ ഉദ്ഘാടനം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടാശ്ശേരി മനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ രാധ, പഞ്ചായത്ത് അംഗം ആസിഫ് മസൂദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.സന്തോഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ആരോഗ്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അത്രാപുളിക്കല്‍ സിന്ധു സ്വാഗതം ആശംസിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥ വി.അജിതകുമാരി നന്ദി രേഖപ്പെടുത്തി. പദ്ധതിക്കായി ഒരുലക്ഷത്തി ഇരുപതിനായിരം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്..




