തുറന്ന കത്തുമായി അനീഷ് ഉപാസന…. മറുപടിയുമായി ജൂഡ് ആന്റണി

ജൂഡ് ആന്റണിക്കും ആന്റോ ജോസഫിനും വേണു കുന്നപ്പിള്ളിക്കും തീയേറ്റര്‍ ഉടമകള്‍ക്കും വേണ്ടി തുറന്ന കത്തുമായി സംവിധായകന്‍ അനീഷ് ഉപാസന. ഇതിന് മറുപടിയുമായി ജൂഡ് ആന്റണി.ജൂഡ് ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘2018 – ല്‌ലൃ്യീില ശ െമ വലൃീ’ എന്ന സിനിമ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബേധിച്ച് തീയേറ്ററുകളില്‍ മുന്നേറി കൊണ്ടിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് പറഞ്ഞു കൊണ്ട് ‘ജാനകി ജാനേ ‘ സംവിധയകന്‍ അനീഷ് ഉപാസന രംഗത്ത് വന്നിരിക്കുന്നത്.ജൂഡ് ആന്റണിക്കും ആന്റോ ജോസഫിനും വേണു കുന്നപ്പിള്ളിക്കും തീയേറ്റര്‍ ഉടമകള്‍ക്കും വേണ്ടി തുറന്ന കത്ത് എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ഇട്ടത്.ജാനകി ജാനേ,നെയ്മര്‍,അനുരാഗം എന്നീ ചിത്രങ്ങളുടെ റിലീസ് കൂടി ചൂണ്ടികാണിച്ച് കൊണ്ടാണ് പോസ്റ്റ് ഇട്ടത്. ഈ സിനിമകളുടെ ഷോ ടൈം മാറ്റിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു പോസ്റ്റ് മായി വന്നത്.

‘2018’ഏത് സമയത്ത് പ്രദര്‍ശിപ്പിച്ചാലും കാണാന്‍ ആളുകള്‍ ഉണ്ടാവുമെന്നും തങ്ങളുടെ സിനിമകള്‍ തീയേറ്ററുകളില്‍ ഓടാണമെങ്കില്‍ ഫസ്റ്റ് ഷോയും സെക്കന്റ് ഷോയും വേണമെന്നും എന്നാല്‍ ജാനകി ജാനേയുടെ സമയം മാറ്റി 1:30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോകള്‍ നല്‍കിയ തീയേറ്റര്‍ ഉടമകളുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നു വെന്നും എല്ലാര്‍ക്കും ‘2018 ‘പോലുള്ള സിനിമയെടുക്കാന്‍ കഴിയില്ലെന്നും തീയേറ്റര്‍ ഉണര്‍ന്നത് ‘2018’വന്നത് കൊണ്ട് തന്നെയാണ് എങ്കിലും ഇതിന്റെ പേരില്‍ തങ്ങളുടെ സിനിമയുടെ പ്രദര്‍ശന സമയം മാറ്റുന്നത് എന്തിനാണെന്നും ദയവ് ചെയ്ത് സഹകരിക്കണം എന്നും’ 2018’എടുത്ത് മാറ്റാന്‍ അല്ല മറിച്ച് തങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരണം എന്ന് അപേക്ഷിക്കാനാണ് ഇത്തരത്തില്‍ ഒരു കത്ത് എഴുതിയതെന്ന് അനീഷ് ഉപാസന തന്റെ കുറിപ്പില്‍ പറയുന്നു.

ഇതിന് മറുപടിയുമായി ജൂഡ് ആന്റണി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. എല്ലാ സിനിമകളും തീയേറ്ററുകളില്‍ തന്നെ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകന്‍ ആണ് താനെന്നും. ജാനകി ജാനേയും ,നെയ്മറും നല്ല സിനിമകള്‍ ആണെന്നും എന്നാല്‍ തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണെന്നും അവര്‍ തീരുമാനിക്കട്ടെയെന്നും മലയാള സിനിമകള്‍ വിജയിക്കട്ടെയെന്നും പറഞ്ഞു കൊണ്ടാണ് ജൂഡ് ആന്റണി ഇതിന് മറുപടി നല്‍കിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top