Section

malabari-logo-mobile

റസൂല്‍ പൂക്കുട്ടി സംവിധാനം; ഒപ്പം ആസിഫ് അലിയും ഇന്ദ്രജിത്തും അര്‍ജുനും; ‘ഒറ്റ’ ടീസര്‍ പുറത്ത്

HIGHLIGHTS : Directed by Rasool Pookutty; And Asif Ali, Indrajith and Arjun; 'Ota' teaser is out

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒറ്റ’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. ആസിഫ് അലിയും ഇന്ദ്രജിത്തും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും എന്നാണ് സൂചനകള്‍. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുന്‍നിരതാരങ്ങള്‍ അണിനിരക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം റസൂല്‍ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നമാണ്. ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍.എല്‍.പിയും റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ഒറ്റ’ യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്.

ആസിഫ് അലിയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദില്‍ ഹുസൈന്‍, രഞ്ജി പണിക്കര്‍, സുധീര്‍ കരമന, ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി , ദിവ്യ ദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹന്‍ദാസ്, ജലജ എന്നിവരാണ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന താരങ്ങള്‍.

sameeksha-malabarinews

എം. ജയചന്ദ്രന്‍ സംഗീതമൊരുക്കുന്ന ചിത്രത്തില്‍ ഗാനങ്ങളൊരുക്കിയത് വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
രചന -കിരണ്‍ പ്രഭാകര്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ -കുമാര്‍ ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍ -റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍. അരുണ്‍ വര്‍മ്മയാണ് ‘ഒറ്റ’യുടെ ഛായാഗ്രാഹകന്‍. എഡിറ്റര്‍ -സിയാന്‍ ശ്രീകാന്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -അരോമ മോഹന്‍, ശേഖര്‍ വി, ആര്‍ട്ട് -സിറിള്‍ കുറുവിള, ആക്ഷന്‍ കൊറിയോഗ്രാഫര്‍ -ഫീനിക്‌സ് പ്രഭു, കോസ്റ്റ്യൂം -റിതിമ പാണ്ഡെ, മേക്കപ്പ് -രതീഷ് അമ്പാടി, സ്റ്റില്‍സ് -സതീഷ്, പ്രൊഡക്ഷന്‍ ഡിസൈനേഴ്സ് – മുരളി മുംബൈ, പ്രശാന്ത് കൊച്ചി, കളറിസ്‌റ് -ലിജു പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് -ബോസ് വാസുദേവന്‍, ഉദയ് ശങ്കരന്‍, പി.ആര്‍.ഒ. -മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രര്‍ത്തകര്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!