ദീപാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി

പരപ്പനങ്ങാടി: ഷുഹൈബ് എടയന്നൂറിന്റെ ആറാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരപ്പനങ്ങാടി ടൗണില്‍ ദീപാര്‍ച്ചനയും അനുസ്മരണയോഗവും നടത്തി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷഫീക് പുത്തരിക്കല്‍ അധ്യക്ഷം വഹിച്ചു. യുഡിഎഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി ഷാജഹാന്‍ ഉത്ഘാടനം ചെയ്തു, സുധീഷ് പലശ്ശേരി, അഭിന്‍കൃഷ്ണ, ശ്രീനാഥ് സി, ബി പി സുഹാസ്, ഷംസു കുരിക്കള്‍, അഫ്‌ലാല്‍ പി, റഫീഖ് കൈ റ്റാല, ശരീഫ്, അലി ഹാതിം, ഫഹീം, ഹാരിസ് എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top