ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

ആലുവ: നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ്ജയിലിലെത്തി. കാവ്യയുടെ അച്ഛന്‍ മാധവന്‍, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ എന്നിവര്‍ക്കൊപ്പമാണ് ഇവര്‍ ജയിലിലെത്തിയത്.

ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ആദ്യമായാണ് ഭാര്യയും മകളും ജയിലിലെത്തുന്നത്. മാഡത്തെ കുറിച്ചുളള ചോദ്യങ്ങളോട് കാവ്യ പ്രതികരിച്ചില്ല.

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്.

Share news
error: Content is protected !!
Scroll to Top