Section

malabari-logo-mobile

ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍

HIGHLIGHTS : മുംബൈ: ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. സണ്‍ ഫാര്‍മ, അഡ് വാന്‍സ് റിസര്‍ച്ച്, റാന്‍ബാക്‌സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി

dilip-shanghvi-richest-man-in-indiaമുംബൈ: ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി. സണ്‍ ഫാര്‍മ, അഡ് വാന്‍സ് റിസര്‍ച്ച്, റാന്‍ബാക്‌സി ലാബ് എന്നിവയില്‍ 63 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമാണ് 59 കാരനായ സംഘ് വിക്ക് ഉള്ളത്. മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് സംഘ്‌വി ഈ നേട്ടത്തിലെത്തിയത്. ആസ്തിക്കണക്കില്‍ പതിനാലായിരം കോടി രൂപയുടെ വ്യത്യാസമാണ് ഇരുവരും തമ്മിലുള്ളത്.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ മറികടന്നാണ് സണ്‍ ഫാര്‍മയുടെ പ്രൊമോട്ടറായ ദിലീപ് സംഘ്‌വി ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറിയത്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വ്യാഴാഴ്ചയിലെ ക്ലോസിങ് നിരക്കിന്റെ അടിസ്ഥാനത്തില്‍ 1.46 ലക്ഷം കോടി രൂപയാണ് ദിലീപിന്റെ ആസ്തി.

sameeksha-malabarinews

ആഗോള കോടീശ്വരന്‍മാരുടെ പട്ടികയില്‍ ദിലീപിനേക്കാള്‍ മുകളിലാണ് അംബാനിയുടെ സ്ഥാനം. മുകേഷ് അംബാനി 33-ാം സ്ഥാനത്തും ദിലീപ് സംഘ് വി 39-ാം സ്ഥാനത്താണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഫ്രസ്ട്രക്ടചര്‍ എന്നിവയുടെ പ്രധാന ഓഹരി ഉടമയാണ് മുകേഷ് അംബാനി. ബ്ലൂംബര്‍ഗ്‌ഡോട്ട്‌കോമിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയ്ക്ക് ഇന്നലെത്തെ ക്ലോസിങ് നിരക്ക് പ്രകാരം 1.32 ലക്ഷം കോടി രൂപയാണ് ആസ്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!