നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. അന്വേഷണ റിപ്പോര്‍ട്ട് ഇരുപതിനുള്ളില്‍ സമ്മര്‍പ്പിക്കണം എന്നാണ് കോടിതി നിര്‍ദേശിച്ചിട്ടുള്ളത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യൂസിസിയും കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് ആവശ്യപ്പെട്ടത്.

അതെസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായ് കേസിലെ പ്രതിയായ ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷനെതിരെ ഡിജിപിക്കും വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ദിലീപ് പരാതി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top