യുഡിഎഫ് യോഗത്തിലേക്ക് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ക്ഷണമില്ലെന്ന് പരാതി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും യുഡിഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി. കെ റെയില്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തിലേക്കാണ് ഇരുവരെയും ക്ഷണിക്കാതിരുന്നിട്ടുള്ളത്.

കഴിഞ്ഞതവണ യുഡിഎഫ് യോഗം നടന്നപ്പോഴും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നില്ല.

അതെസമയം യോഗത്തില്‍ കക്ഷി നേതാക്കള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം.

Share news
error: Content is protected !!
Scroll to Top