തിരൂരില്‍ ജീര്‍ണിച്ച സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു

തിരൂര്‍: കുട്ടായി വാടിക്കല്‍ പികെടിബിഎംയുപി സ്‌കൂളിലെ ജീര്‍ണിച്ച കെട്ടിടം തകര്‍ന്നുവീണു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. സുരക്ഷിതമല്ലാത്തതിനാല്‍ കെട്ടിടത്തില്‍ ഈവര്‍ഷം ക്ലാസുകള്‍ നടത്തിയിരുന്നില്ല.

നാല് ക്ലാസ് മുറികളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ജീര്‍ണിച്ചിട്ടും കെട്ടിടം പൊളിച്ചുനീക്കാന്‍ സ്‌കൂള്‍ മാനേജര്‍ തയ്യാറായിരുന്നില്ല. രക്ഷിതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ ക്ലാസുകള്‍ നടത്താതിരുന്നത് കെട്ടിടം തകര്‍ന്നുവീണത് സ്‌കൂള്‍ പ്രവൃത്തിസമയമല്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിലെ മറ്റ് കെട്ടിടങ്ങളിലും വിള്ളലുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top