കാഴ്ചപരിമിതിയെ മറികടന്ന് സംസ്ഥാനതല ശാസ്ത്രപരീക്ഷണത്തില്‍ സമ്മാനം നേടിയ വള്ളിക്കുന്ന് സ്വദേശി അഭിനവിനെ ആദരിച്ചു

വള്ളിക്കുന്ന് : സയന്‍സ് മലയാളം യൂട്യൂബ് ചാനല്‍ നടത്തിയ അവധിക്കാല സംസ്ഥാനതല ശാസ്ത്ര പരീക്ഷണത്തില്‍ പ്രത്യേക സമ്മാനം നേടിയ വിദ്യാര്‍ത്ഥിയെ
ആദരിച്ചു.
അരിയലൂര്‍ ഗവണ്‍മെന്റ് യു.പി സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ അഭിനവ് അരിയല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ഉണിക്കണ്ടായി ഷാജു- റാണി ദമ്പതികളുടെ മകനാണ്.

തന്റെ കാഴ്ചപരിമിതിയെ മറി കടന്നാണ് ഇപ്പോള്‍ മാധവാനന്ദ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന അഭിനവ് മിടുക്ക് തെളിയിച്ചത് .അഭിനവിന്റെ ഈ പ്രയത്‌നം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കൂടി മാതൃകയാകുന്നതിനു വേണ്ടിയാണ് ശാസ്ത്ര പരീക്ഷണ മത്സരത്തില്‍ പ്രത്യേക സമ്മാനത്തിനു പരിഗണിച്ചതെന്ന് വിധികര്‍ത്താക്കളിലൊരാളും യു.പി. ശാസ്ത്ര പാഠപുസ്തക രചനാ സമിതി അഗവുമായ ഇല്യാസ് പെരിമ്പലം പറഞ്ഞു.

അരിയല്ലൂര്‍ ഗവ.സ്‌ക്കൂളില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങ് പ്രധാന അധ്യാപിക എം.കെ ശ്രീകല ഉദ്ഘാടനം ചെയ്തു. എസ്.എം സി ചെയര്‍മാന്‍ വിനയന്‍ പാറോല്‍ സമ്മാനം വിതരണം ചെയ്തു. അരിയല്ലൂര്‍ ജിയുപി സ്‌കൂളിലെ അധ്യാപകരാണ് തന്റെ നേട്ടത്തിനു പിന്നിലെന്നും വലുതാവുമ്പോള്‍ ഒരു അധ്യാപകനാവണമെന്നാണ് തന്റെ ആഗ്രഹമെന്നും അഭിനവ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top